Sunday, August 15, 2010
Thursday, April 1, 2010
Tuesday, March 2, 2010
അക്കരക്കാഴ്ച
------------------------------------------------
മുത്തങ്ങപ്പുല്ലില്‍
തെന്നാന്‍ വെമ്പും മഞ്ഞുതുള്ളിയും
ഒറ്റയടിപ്പാതയും ചാറ്റല്‍ മഴയും
ജലദോഷവും ചുക്കുകാപ്പിയും
കടലാവണക്കിന്‍ പതയിലെ
നീര്‍പ്പോളകളും
പിന്നെ മാധവിക്കുട്ടിയും
ലാലും സത്യനന്തിക്കാടും
തുമ്പയും കോളാമ്പിപ്പൂവും
കണിക്കൊന്നയും ഒരു തുളസിക്കതിരും
താരാട്ടും വളക്കിലുക്കവും
കുഞ്ഞുവളപ്പൊട്ടുകളും
പിഞ്ചിളം പൈതലിന്‍
തേങ്ങലും പിച്ചവെപ്പും
തീരമണലും ആറ്റുവഞ്ചിയും
രാവും നിലാവും
ഒരു കൈക്കുമ്പിളില്‍
ചോരുന്ന ജലം പോലെ
മണല്‍ നെരിപ്പോടില്‍
ഇറ്റിറ്റു വീഴുന്നു....
Subscribe to:
Posts (Atom)