Wednesday, May 18, 2011
Monday, May 2, 2011
___________________________________________________________________
ഇലഞ്ഞിമണം

കടല്‍തീരം.
ചക്രവാളം ചുവക്കാന്‍ തുടങ്ങുന്നു.
അവള് അവനോട് ഒന്നുകൂടി ചേര്‍ന്നിരുന്നു, ഒന്നു കരഞ്ഞാല്‍ കൊള്ളാം എന്നും തോന്നി അവള്‍ക്ക്.
ചക്രവാളത്തിലേക്ക് ചൂണ്ടി അവള് പറഞ്ഞു. എന്ത് ഭംഗിയാണല്ലേ ഈ സന്ധ്യക്ക്...!
സന്ധ്യക്ക് അപ്പോള്‍ വല്ലാത്ത ചാരുതയുണ്ടായിരുന്നു.
അവനപ്പോള്‍ അവരുടെ പിണക്കങ്ങളെപ്പറ്റി ഓര്‍ത്തു.
അവ സന്ധ്യയെക്കാള്‍ മനോഹരമായിരുന്നു എന്നും...
സന്ധ്യകള്‍ ആത്മാവിനെ നോവിച്ചിരുന്നു...അവര്‍ക്കിടയിലേക്ക് പിണക്കം പെയ്തിറങ്ങുമ്പോള്‍..
അതിനുപിറ്റെന്നു അതിരാവിലെ അവള് കോളേജില്‍ എത്തും. ഇലഞ്ഞി മരത്തിന്റെ ചുവട്ടില്‍ അവനുണ്ടാകും
ഇലഞ്ഞിപ്പൂക്കള്‍ പ്രണയഗന്ധം പൊഴിക്കുമ്പോള്‍ മറ്റൊരു മഴ അവരിലൂടെ പെയ്തിറങ്ങും.
പിന്നെ മറ്റൊരു പിണക്കത്തിനായ് അവര്‍ വേഴാമ്പലിനെപ്പോലെ കാത്തിരിക്കും
പക്ഷെ ഇത്തരമൊരു ദിനത്തെക്കുറിച്ച് ഒരിക്കലും അവര്‍ ഓര്‍ത്തിരുന്നില്ല..
പിരിയേണ്ടിയിരിക്കുന്നു.
studuy ലീവിന് നീ നന്നായി പഠിക്കണം. എന്നെ ഓര്‍ത്തുകൊണ്ടിരിക്കരുത്. അവളുടെ ഉപദേശം.
നീയെന്നാണ് നാട്ടിലേക്കുമടങ്ങുക? അവന് ചോദിച്ചു.
മറ്റന്നാള്‍.
പരീക്ഷ കഴിഞ്ഞാല്‍ കാണ്വോ?
അവള് തലതഴ്ത്തിയിരുന്നു. മറുപടി അവനറിയാമായിരുന്നു.
അവളില്നിന്നൂര്ന്ന ജലകണികകള്‍ കൊണ്ട് മണല്‍ ഈര്‍പ്പമുള്ളതായി.
അവനവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചില്ല. അവള് അവന്റെ അഭയകേന്ദ്രമായിരുന്നു
വിവാഹം കഴിഞ്ഞാല്‍ അയലുടെയോപ്പം നീയും പറക്ക്വോ?
അവനറിയാമായിരുന്നു അവളുടെ കരച്ചിലിന്റെ ശക്തി അതോടെ കൂടുമെന്ന്.
പക്ഷെ ഒരു യാഥാര്‍ത്ഥ്യബോധം ഉണ്ടാക്കിയെടുക്കണമെന്നെ അവനുണ്ടയിരുന്നുള്ളൂ
അവളപ്പോള്‍ അവനെക്കൂട്ടി അവരുടെ പഴയ പിണക്കങ്ങളിലൂടെ പുറകോട്ടു സഞ്ചരിച്ചു.
വാത്സല്യത്തിന്റെ നിറവുള്ള ഒരുചിരി അവളുടെ മുഖത്ത് ഊറി നിന്നു. അവന്റെ മുഖത്തേക്കും പകര്‍ന്നിരുന്നു അത്.
നമ്മെലെന്തനാണ് സ്നേഹിച്ചത്? അവളവനോട് ചോദിച്ചു.
ചക്രവാളം ഇരുണ്ടു തുടങ്ങിയിരുന്നു.
അവനവളുടെ കരം ഗ്രഹിച്ചു സത്യം ചെയ്തു..ഒരിക്കലും ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കില്ലെന്ന്.
അവളതു മുന്‍പേ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.
അവര്‍ക്ക് അറിയാമായിരുന്നു, അതിന്റെ വ്യര്ത്ഥതയെക്കുറിച്ചോര്ത്ത് നൊമ്പരപ്പെടുന്ന നിമിഷം
പഴയ പിണക്കങ്ങളുടെ ഇലഞ്ഞിപ്പൂമണം അവര്‍ക്കിടയിലേക്ക് പെയ്തിറങ്ങുമെന്ന്...
_________________________________________________________________
UMESH KAVEETTIL

Subscribe to:
Posts (Atom)